ദുബൈ: യു.എ.ഇയില്‍ മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന 10 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കണ്ടെത്തിയതായി ദുബൈ പൊലീസ്. ഇന്‍സ്്റ്റാഗ്രാം, സ്നാപ്ചാറ്റ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലായാണ് ലഹരി പ്രചാരണം നടത്തുന്ന 10 അക്കൗണ്ടുകള്‍ ഈ വര്‍ഷം കണ്ടെത്തിയിരിക്കുന്നതെന്ന് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്്ദുല്ല ഖലീഫ അല്‍ മറി പറഞ്ഞു. 2017 മുതല്‍ 2019 വരെ 14 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി അനധികൃത മയക്കുമരുന്ന് വില്പന നടത്തിയതായി കണ്ടെത്തിയിരുന്നുവെന്ന് മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്രദിനാചരണം സംബന്ധിച്ച ഫേസ്ബുക്കിൽ പോസ്്റ്റിൽ ദുബൈ പൊലീസ് കുറിച്ചു.
സോഷ്യല്‍ മീഡിയ വഴി ലഹരി വ്യാപാരം: 10 അക്കൗണ്ടുകള്‍ കണ്ടെത്തിയതായി ദുബൈ പൊലീസ്



