ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇക്കുറി ഹജ്ജ് തീര്‍ത്ഥാടത്തിന് ആര്‍ക്കും അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇക്കൊല്ലം ഹജ്ജ് തീര്‍ത്ഥാടകരെ അയക്കരുതെന്ന സൗദി അറേബ്യയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ഹജ്ജ് യാത്രയ്ക്കായി അപേക്ഷിച്ചവര്‍ അടച്ച മുഴുവന്‍ തുകയും മടക്കി നല്‍കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. നേരിട്ട് ബാങ്ക് അക്കൗണ്ടിലേയ്ക്കു തുക മടക്കിനല്‍കാനുള്ള പ്രക്രിയ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.