ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 62,000 കവിഞ്ഞു. തിങ്കളാഴ്ച 2710 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 37 മരണവും റിപ്പോര്‍ട്ട് ചെയ്തു. 62,087 ആണ് രോഗബാധിതരുടെ ആകെ എണ്ണം. 27178 പേര് ചികിത്സയിലുണ്ട്.
ചെന്നൈയില്‍ 1487 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചെന്നൈയില്‍ ആകെ രോഗബാധിതര്‍ 42,752 ആയി.കേരളത്തില്‍നിന്ന് തിരികെ തമിഴ്നാട്ടിലെത്തിയ ഒന്‍പതു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
കര്‍ണാടകയില്‍ ഇന്ന് 249 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചു മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയുടെ പിതാവിനും കോവിഡ് സ്ഥിരീകരിച്ചു. ഡോ. കെ. സുധാകരന്റെ 82 വയസുള്ള പിതാവിനാണ് രോഗബാധയുണ്ടായത്.