ബംഗളൂരൂ: കൊവിഡ് വൈറസ് പ്രതിസന്ധി രൂക്ഷമാകുന്നതിനാല്‍ ബംഗളൂരുവിലെ ഷോപ്പിംഗ് കേന്ദ്രങ്ങള്‍ അടയ്ക്കുന്നു.പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ ഒന്നായ ചിക്ക്‌പെറ്റ് ഉള്‍പ്പെടെ അടയ്ക്കുകയാണ്. ഒരാഴ്ചയാണ് ഷോപ്പിംഗ് കേന്ദ്രങ്ങള്‍ അടയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്, പ്രതിസന്ധിഘട്ടം മറി കടക്കുന്നതു വരെ കടകള്‍ അടച്ചിട്ടേക്കും എന്നാണ് സൂചന. 20,000 ത്തോളം കടകള്‍ അടച്ചിടും. ജൂണ്‍ 29 വരെയാണ് കടകള്‍ അടച്ചിടുക.ചിക്ക്‌പെറ്റില്‍ മാത്രം 50,000 ത്തോളം ഷോപ്പിംഗ് കേന്ദ്രങ്ങള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. തുണിത്തരങ്ങളും, നിത്യോപയോഗ സാധനങ്ങളും, സ്വര്‍ണാഭരണങ്ങളും വരെ വന്‍തോതില്‍ വിറ്റഴിക്കുന്ന മാര്‍ക്കറ്റില്‍ ദിവസേന വിറ്റുവരവ് കോടികളാണ്. മാര്‍ക്കറ്റ് ദിവസങ്ങളോളം അടച്ചിടുന്നതിനാല്‍ ഭീമമായ നഷ്ടമാണ് ഉണ്ടാകുകയെന്നും വ്യാപാരികള്‍ പറയുന്നു.
ബംഗളൂരുവില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
