വാഷിംഗ്ടണ്‍ ഡിസി : ലോകവ്യാപകമായി 24 മണിക്കൂറിനിടെ 1.83 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചു . ഇതുവരെയുള്ളതിലെ ഏറ്റവും വലിയ പ്രതിദിന രോഗവര്‍ധനയാണിത് . ലോകത്താകെ 4,70,665 പേരാണ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത് . ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത് . 90,44,544 പേര്‍ക്കാണ് ലോകവ്യാപകമായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് .
48,37,939 പേര്‍ക്കാണ് ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടാനായത് . കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 23,56,657, ബ്രസീല്‍- 10,86,990, റഷ്യ- 5,84,680, ഇന്ത്യ- 4,26,910, ബ്രിട്ടന്- 3,04,331, സ്പെയിന്- 2,93,352, പെറു- 2,54,936, ചിലി- 2,42,355, ഇറ്റലി- 2,38,499, ഇറാന്- 2,04,952 .
മേല്പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം അമേരിക്ക- 1,22,247, ബ്രസീല്‍- 50,659, റഷ്യ- 8,111, ഇന്ത്യ- 13,703, ബ്രിട്ടന്- 42,632, സ്പെയിന്- 28,323, പെറു- 8,045, ചിലി- 4,479, ഇറ്റലി- 34,634, ഇറാന്- 9,623.