ചൈനയില്‍ ശനിയാഴ്ച 34 പേര്‍ക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ഇതില്‍ 22 പേര്‍ ബീജിങ്ങിലാണ്‌. ഏഴുപേര്‍ രോഗലക്ഷണമില്ലാത്തവരാണ്‌. നിലവില്‍ 108 രോഗലക്ഷണമില്ലാത്ത രോഗികളുണ്ട്‌. ഇവരില്‍ 57 പേര്‍ വിദേശത്തുനിന്ന്‌ വന്നതാണ്‌. വെള്ളിയാഴ്ചവരെ ബീജിങ്ങില്‍മാത്രം 625 പേര്‍ക്ക്‌ സമ്ബര്‍ക്കത്തിലൂടെ കോവിഡ്‌ ബാധിച്ചു‌. ഇതില്‍ 411 പേര്‍ രോഗമുക്തി നേടി. ഒമ്ബതുപേര്‍ മരിച്ചു.

അതേസമയം ചൈനയില്‍ പുതുതായി പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ ജനിതകഘടനയുടെ വിശദാംശങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്ക്‌ കൈമാറി. ബീജിങ്ങിലെ സിന്‍ഫാദി മൊത്തവ്യാപാര ചന്തയില്‍നിന്ന്‌ പൊട്ടിപ്പുറപ്പെട്ട വൈസറിന്റെ ജനിതകഘടന യൂറോപ്പിലേതുമായി സാമ്യമുള്ളതാണെന്നാണ്‌ കണ്ടെത്തല്‍. ഇപ്പോള്‍ കണ്ടെത്തിയ കെറോണ വൈറസ്‌ യൂറോപ്പില്‍ നിലവിലുള്ള വൈറസിനേക്കാള്‍ മുമ്ബുള്ളതാണെന്നാണ്‌ ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌.