സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മലയാളികളുടെ പ്രിയ നടി ദിവ്യ ഉണ്ണി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.അഭിനയത്തേക്കാളേറെ നൃത്തത്തിനാണ് താരം ഇപ്പോള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

വീട്ടുവിശേഷങ്ങളടക്കം എല്ലാക്കാര്യങ്ങളും താരം ആരാധകരുമായി ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോള്‍ മകള്‍ ഐശ്വര്യയുടെ ചോറൂണ്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് ദിവ്യ ഉണ്ണി. കഴിഞ്ഞ ജനുവരിയിലാണ് ദിവ്യ ഉണ്ണിയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്.

‘ഐശ്വര്യയുടെ ചോറൂണ്‍, ഞങ്ങളുടെ മകള്‍ ആദ്യമായി ചോറ് കഴിക്കുകയാണ്. ഈ ലോകത്തേക്ക് പിച്ചവെക്കുന്ന ഞങ്ങളുടെ മകള്‍ക്ക് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കണം’ എന്നുമാണ് ചിത്രത്തിന് ക്യാപ്ഷനായി നടി കൊടുത്തിരിക്കുന്നത്. ദിവ്യ ഉണ്ണി മകളെ മടിയില്‍ വച്ചിരിക്കുമ്ബോള്‍ ഭര്‍ത്താവ് അരുണാണ്‌ ചോറ് കൊടുക്കുന്നത്.

ദിവ്യ ഉണ്ണിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘എന്റെ എല്ലാവിധ പ്രാര്‍ഥനകളും ഉണ്ടാവുമെന്ന്’ നടി ഭാമ കുറിച്ചു. വളരെയധികം മനോഹമായിട്ടുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് നടി മന്യ പറയുന്നത്. സരിത ജയസൂര്യ, പാരീസ് ലക്ഷ്മി, തുടങ്ങി നിരവധി നടിമാരും ദിവ്യ ഉണ്ണിയുടെ കുഞ്ഞുവാവയ്ക്ക് ആശംസകള്‍ അറിയിച്ച്‌ എത്തിയിരിക്കുകയാണ്.കൊവിഡ് കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീട്ടില്‍ നിന്ന് തന്നെയായിരുന്നു ചോറൂണ്. അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് ദിവ്യ ഉണ്ണിയുടെ മറ്റു മക്കള്‍.