കോവിഡ് പടരുന്ന സാഹചര്യത്തില്‍ മൂന്ന് മാസത്തിലേറെയായി നിര്‍ത്തിവെച്ച ആഭ്യന്തര ടൂറിസം ജൂണ്‍ 21 മുതല്‍ സൗദി അറേബ്യ പുനരാരംഭിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു.
രാജ്യത്ത് ടൂറിസം അതോറിറ്റി നടത്തിയ പഠനത്തില്‍ 80 ശതമാനം സൗദി പൗരന്മാരും ആഭ്യന്തര ടൂറിസം തുടങ്ങുവാനും പ്രയോജനപ്പെടുവാനും ആഗ്രഹിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ആരോഗ്യ മന്ത്രാലയവുമായും ബന്ധപ്പെട്ട ഉന്നത അധികാരികളുമായും ആവശ്യമായ ഏകോപനം നടത്തിയ ശേഷം ആഭ്യന്തര ടൂറിസം പരിപാടി പൊതുജനങ്ങള്‍ക്കായി ആരംഭിക്കുമെന്ന് അല്‍-ഖത്തീബ് പറഞ്ഞു.