ബെയ്ജിംഗ്: ഇന്ത്യന്‍ സൈനികരെ തടഞ്ഞുവച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചൈന. ഒരു ഇന്ത്യന്‍ പൗരനെയും തടഞ്ഞുവച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. ചൈന-ഇന്ത്യ സംഘര്‍ഷവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ-ചൈന സംഘര്‍ഷത്തിനിടെ തടഞ്ഞുവച്ച ഇന്ത്യന്‍ സൈനികരെ ചൈന വിട്ടയച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നാല് ഉന്നത ഉദ്യോഗസ്ഥരടക്കം പത്ത് ഇന്ത്യന്‍ സൈനികരെയാണ് ചൈന ബുധനാഴ്ച തടഞ്ഞുവച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ ആരും ചൈനീസ് സേനയുടെ പിടിയില്‍ ഇല്ലെന്നു വ്യാഴാഴ്ച കരസേന വ്യക്തമാക്കിയിരുന്നു.
China has not seized any Indian personnel, Chinese Foreign Ministry spokesperson Zhao Lijian told a daily press briefing on Friday in response to a question about the China-India border situation: China’s CGTN




