ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍റെ നില ഗുരുതരമായി തുടരുന്നു. ന്യൂമോണിയ ബാധിച്ചതോടെ ശ്വാസമെടുക്കാന്‍ ഏറെ പ്രയാസം നേരിടുന്നതായി ഇദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഓക്സിജന്‍ സഹായം നല്‍കിത്തുടങ്ങിയിട്ടുണ്ട്. രണ്ട് ദിവസം മുമ്ബാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കടുത്ത പനിയും ശ്വാസംമുട്ടും അനുഭവപ്പെട്ടതോടെയാണ് 55കാരനായ സത്യേന്ദ്ര ജെയിനെ ചൊവ്വാഴ്ച ഡല്‍ഹി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു….