ദില്ലി: എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നാല് വീതവും മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലെ മൂന്ന് വീതം സീറ്റുകളിലേക്കും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. ഇതോടൊപ്പം ഝാര്‍ഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മത്സരിക്കുന്ന രാജസ്ഥാനില്‍ അട്ടിമറി ഉണ്ടാവില്ലെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. വേണുഗോപാലും രണ്‍ദീപ് സുര്‍ജെവാലയും ജയ്പൂരില്‍ തങ്ങിയാണ് അട്ടിമറിക്കുള്ള നീക്കം പ്രതിരോധിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ഒരാഴ്ച മുമ്ബ് റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.



