മനാമ: നാട്ടിലേക്കു തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന കേരള സര്‍ക്കാറിെന്റ നിര്‍ദേശം സൃഷ്ടിച്ച ആഘാതത്തിലാണ് പ്രവാസികള്‍. വിദേശങ്ങളില്‍ ടെസ്റ്റിന് മതിയായ സൗകര്യമില്ലാതിരിക്കെ ഏര്‍പ്പെടുത്തിയ നിബന്ധന പ്രവാസികളുടെ തിരിച്ചുപോക്ക് അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍, ഇവിടെ തന്നെ ടെസ്റ്റ് നടത്തുന്നതിനുള്ള ചില സാധ്യതകളും ഇപ്പോള്‍ ഉരുത്തിരിയുന്നുണ്ട്. കേരള സര്‍ക്കാര്‍ മൂന്നു തരത്തിലുള്ള ടെസ്റ്റുകളാണ് നിര്‍ദേശിച്ചത്.
തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന : ബഹ്റൈനില്‍ സാധ്യമായത് ആന്റിബോഡി ടെസ്റ്റ്



