തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോവിഡ് സ്ഥിതി ഗുരുതരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ പേരിലേക്കു രോഗം പടരുന്നത് ഒഴിവാക്കാന്‍ നടപടി ആവശ്യമാണ്. കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് നാം പ്രവേശിച്ചു. പുറമെ നിന്നു വന്ന പ്രായാധിക്യമുള്ള, മറ്റു രോഗങ്ങളുള്ളവരാണ് മരിച്ചത്. ശാരീരിക അകലം, മാസ്ക് ശീലമാക്കല്‍, സമ്ബര്‍ക്കവിലക്ക് ശാസ്ത്രീയമായി നടപ്പാക്കല്‍, റിവേഴ്സ് ക്വാറന്റീന്‍ എന്നിവ നല്ല രീതിയില്‍ നാം ചെയ്തു. ഇതു തുടര്‍ന്നാല്‍ രോഗബാധ തടഞ്ഞു നിര്‍ത്താം. നിയന്ത്രണങ്ങള്‍ സ്വയം പിന്തുടരണം.
മറ്റുള്ളവരെ രോഗ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കണം. എല്ലാവരും ആരോഗ്യ സന്ദേശപ്രചാരകരായി മാറണം. ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2697 ആയി. 1351 പേര്‍ ചികിത്സയിലുണ്ട്. 1,25,307 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1989 പേര്‍ ആശുപത്രികളിലാണ്.
203 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,22,466 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 3019 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 110 ആയി