മുംബൈ: കോവിഡ് വ്യാപനം അതിവേഗം തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നും മൂവായിരത്തിന് മുകളില്‍ കേസുകള്‍. 3307 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 114പേര് മരിച്ചു. 1,16,753പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 5651പേര് മരിച്ചു.
അതേസമയം, കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ തമിഴ്നാട്ടില്‍ രോഗബാധിതരുടെ എണ്ണം 50,000കടന്നു. 2,174പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 50,193ആയി. 48 മണിക്കൂറിനുള്ളില്‍ 576പേരാണ് മരിച്ചത്.