ഖത്തറില്‍ 1,201 പേര്‍ക്കാണ്‌ പുതുതായി രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ ആകെ രോഗബാധിതര്‍ 82,077 ആയി. 1,780 പേര്‍ രോഗമുക്‌തി നേടി. ഇതോടെ ആകെ രോഗമുക്‌തരുടെ എണ്ണം 60,461 ആയി. 21,536 പേരാണ്‌ നിലവില്‍ രോഗികളായുള്ളത്‌. ഇതില്‍ 1,147 പേര്‍ മാത്രമാണ്‌ രാജ്യത്തെ 5 കോവിഡ്‌ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്‌. ഇവരില്‍ 244 പേര്‍ അതിതീവ്ര പരിചരണത്തിലാണ്‌. 3,00,499 പരിശോധനകളാണ്‌ ഇതുവരെ ഖത്തറില്‍ നടന്നത്‌.

രണ്ടു മലയാളികള്‍ ഉള്‍പ്പെടെ നാലു രോഗികള്‍ കൂടി മരിച്ചതോടെ ഖത്തറില്‍ കോവിഡ് മരണസംഖ്യ 80 എത്തി. 61 വയസുള്ള രണ്ടു പേരും 43 ഉം 53 ഉം വയസുള്ള രണ്ടു പേരുമാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5161 പേരില്‍ നടത്തിയ പരിശോധനയിലാണ് 1201 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് 3,00499 പേര്‍ പരിശോധനക്ക് വിധേയമായി കഴിഞ്ഞു.