ബംഗളൂരു: സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് മരണം ഉയരുന്നു. പുതുതായി ഏഴുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുപേര്‍ ബംഗളൂരുവിലും ഒരാള്‍ രാമനഗരയിലും ഒരാള്‍ ബിദറിലും ചികിത്സയിലായിരുന്നു. ഇതോടെ ആകെ മരണസംഖ്യ 94 ആയി ഉയര്‍ന്നു. ബംഗളൂരുവില്‍ 72 കാരനും 60 കാരനും 65 കാരിയും 85 കാരിയും 86 കാരിയുമാണ് മരിച്ചത്. ഇവരെല്ലാം ആശുപത്രിയില്‍ ചികിത്സ തേടി അധികം വൈകാതെ രോഗം മൂര്‍ച്ഛിച്ച് മരിക്കുകയായിരുന്നു.തിങ്കളാഴ്ച രാത്രിയാണ് അഞ്ചുപേരുടെയും മരണം സംഭവിച്ചത്. രാമനഗരയിൽ കോവിഡ് ബാധിച്ച് 48കാരനും ബിദറിൽ 49കാരനും മരിച്ചു….
സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സ തേടാൻ വൈകുന്നത് മരണസംഖ്യ ഉയരാൻ കാരണമാകുകയാണ്. മരിച്ച ഭൂരിഭാഗം പേരും രോഗം മൂർച്ഛിച്ചശേഷമാണ് ചികിത്സ തേടിയത്. സംസ്ഥാനത്ത് പുതുതായി 317 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.