യുഎഇയില്‍ 346 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.732 പേര്‍ കോവിഡ് 19 മുക്തരാവുകയും ചെയ്തു.രാജ്യത്ത് കോവിഡ‍് രോഗികളായ രണ്ടു പേര്‍ മരിച്ചതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ 38,000 പേര്‍ക്കാണ് പുതുതായി രോഗ പരിശോധന നടത്തിയത്.

കഴിഞ്ഞ മൂന്നു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവില്‍ 13,828 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതിന് മുന്‍പ് മേയ് 13നായിരുന്നു ഏറ്റവും കുറഞ്ഞ രോഗികള്‍-13,657. രോഗബാധിതരേക്കാളും രോഗം ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണം രാജ്യത്ത് കൂടി വരുന്നതായി അധികൃതര്‍ വ്യക്തമാക്കി.