ഇന്ത്യ ചൈന അതിര്‍ത്തിയില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ പൊലിയാനുള്ള സംഭവം അങ്ങേയറ്റം വേദന നയതന്ത്ര വിദജനകമെന്ന് ഗ്ദ്ധന്‍ കെപി ഫാബിയാന്‍. ചൈനയുടെ മനസിലെന്താണെന്ന് തിരിച്ചറിഞ്ഞ് വേണം ഇന്ത്യ മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യയും ചൈനയും തമ്മില്‍ 1962 ലെ പോലെ യുദ്ധമുണ്ടാവുമെന്ന് കരുതുന്നില്ല. 1993 ല്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനെ കൊണ്ട് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ അവര്‍ അംഗീകരിപ്പിച്ചതാണ്. 1950 ല്‍ നെഹ്റു നിരാകരിച്ചതാണത്. എല്‍എസി ഒരു കെണിയായിരുന്നു. ഇതില്‍ സാറ്റലൈറ്റ് ഇമേജും ഡോക്യുമെന്റും ഒന്നും അടിസ്ഥാനമാക്കിയിരുന്നില്ല.