വാഷിംഗ്ടണ്‍ ഡിസി: യുഎസിന്റെ മൂന്നാമത്തെ പ്രസിഡന്റ് തോമസ് ജെഫേഴ്സന്റെ പ്രതിമ വംശീയ വിരുദ്ധ പ്രക്ഷോഭകര്‍ വലിച്ചുതാഴെയിട്ടു. യുഎസ് ഭരണസംവിധാനത്തിന്റെ ശില്പിയെന്നറിയപ്പെടുന്ന ജഫേഴ്സന്റെ പേരിലുള്ള പോര്‍ട്ടു ലാന്‍ഡിലെ സ്കൂള്‍ പരിസരത്തു സ്ഥാപിച്ചിരുന്ന പ്രതിമയാണു തകര്‍ത്തത്. ജെഫേഴ്സന്റെ ജീവിതകാലത്ത് 600 അടിമകളുണ്ടായിരുന്നുവെന്നു ചരിത്രകാരന്മാര് ചൂണ്ടിക്കാട്ടുന്നു.
കറുത്തവംശജനായ ജോര്‍ജ് ഫ്ളോയിഡിനെ മിനിയാപ്പൊളീസിലെ വെള്ളക്കാരനായ പോലീസ് ഓഫീസര്‍ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയതിനെത്തുടര്ന്നാണ് യുഎസിലും വിവിധ രാജ്യങ്ങളിലും വംശീയതയ്ക്കെതിരേ സമരം ആരംഭിച്ചത്. ക്രിസ്റ്റഫര്‍ കൊളംബസ് ഉള്‍പ്പെടെ പലരുടെയും പ്രതികള്‍ക്കു നേരേ ആക്രമണമുണ്ടായി.
ബ്രിട്ടനിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും വംശീയാനുകൂലികളുടെ പ്രതിമകള്‍ക്കു നേരേ ആക്രമണമുണ്ടായി.



