മസ്കത്ത്: കോവിഡ് പ്രതിസന്ധിക്കുശേഷം ഒമാനില്‍നിന്ന് നാടണഞ്ഞത് 9000 ഇന്ത്യക്കാര്‍. സന്നദ്ധസംഘടനകളുടേതും കമ്പനികളുടേതുമായ 15 ചാര്‍േട്ടഡ് വിമാനങ്ങളിലായി 3000 ഇന്ത്യക്കാര്‍ നാട്ടിലെത്തി. കെ.എം.സി.സിയുടേതും െഎ.സി.എഫിേന്റയുമടക്കം നിരവധി ചാര്‍േട്ടഡ് വിമാനങ്ങള്‍ കേരളത്തിലേക്കും സര്‍വിസ് നടത്തിയിട്ടുണ്ട്. വന്ദേഭാരത് പദ്ധതിയുടെ ഭാഗമായുള്ള വിമാനങ്ങളില്‍ 6000 പേരാണ് ഇന്ത്യയിലെത്തിയത്. േമയ് ഒമ്പത് മുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ പറഞ്ഞു.
ഒമാനില്‍നിന്ന് 9000 ഇന്ത്യക്കാര്‍ നാടണഞ്ഞു
