യുഎസ് വ്യോമസേനയുടെ യുദ്ധവിമാനം ബ്രിട്ടന്റെ കിഴക്കന്‍ തീരമേഖലയിലെ സമുദ്രത്തില്‍ തകര്‍ന്നുവീണു. യുദ്ധവിമാനത്തിലെ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി . പരിശീലന പറക്കലിനിടയില്‍ എഫ്-15 സി യുദ്ധവിമാനമാണ് തകര്‍ന്നത് . തെരച്ചിലിനൊടുവില്‍ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഈസ്റ്റ് യോര്‍ക്ക്ഷയര്‍ തീരത്ത് നിന്ന് 74 നോട്ടിക്കല്‍ മൈല്‍ അകലെ തകര്‍ന്നുവെന്ന് കരുതുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല .



