വയനാട്: ജില്ലയില്‍ ഇന്നലെ ഒരാള്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 57 ആയി. ജൂണ്‍ 03 ന് മഹാരാഷ്ട്രയില്‍ നിന്നും നാട്ടിലെത്തി ക്വാറന്റയിനില്‍ കഴിഞ്ഞുവന്നിരുന്ന നെന്മേനി കരടിപ്പാറ സ്വദേശിയായ 53-കാരനാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് 19 രോഗമുക്തി നേടി. ഖത്തറില്‍ നിന്ന് ജില്ലയിലെത്തി മെയ് 28 മുതല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൂതാടി സ്വദേശിയായ 28-കാരനാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രോഗം സ്ഥിരീകരിച്ച 19 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും കണ്ടൈന്‍മെന്‍്റ് സോണിന്‍്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി.