മഹാരാഷ്ട്രയില്‍ കോവിഡ് കേസുകല്‍ ഉയരുകയാണ്. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 1.08 ലക്ഷത്തിലേക്കെത്തി. കോവിഡ് ബാധിച്ച്‌ ഞായറാഴ്ച മാത്രം 120 പേരാണ് മരിച്ചത്. ഇതുവരെ 3950 പേര്‍ മരിച്ചു. സംസ്ഥാനത്ത് 50978 പേര്‍ രോഗമുക്തി നേടി.

ധാരാവിയില്‍ 13 പുതിയ കേസുകള്‍ കൂടി ഉയര്‍ന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രോഗ വ്യാപനം ഇനിയുമേറുമെന്ന ആശങ്ക സൃഷ്ടിക്കുകയാണ്.