ബെംഗളുരു: സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്യില്ലെന്ന് വ്യക്തമാക്കി സുഹൃത്തും പ്രശസ്ത ഭോജ്പുരി നടനുമായ സൂര്യ ദ്വിവേദി. ദൈവവിശ്വാസിയും ശുഭാപ്തി വിശ്വാസവും ഉള്ള വ്യക്തിത്വമായിരുന്നു സുശാന്തിന്റേത്. ആത്മഹത്യ ചെയ്യാനാവില്ല. അമ്മയുമായി വളരെ അടുപ്പമുള്ള സ്വഭാവമായിരുന്നു സുശാന്തിന്റേതെന്നും ഒരു മാധ്യമത്തോട് അദ്ദേഹം വ്യക്തമാക്കി.

ജൂണ്‍ 13 ന് രാത്രിയില്‍ സുശാന്ത് വീട്ടില്‍ പാര്‍ട്ടി നടത്തിയിരുന്നു. അന്ന് അവന്‍ വളരെ സന്തോഷവാനായിരുന്നു. സുശാന്തിന് ഡിപ്രഷനായിരുന്നുവെന്നും അതിന് ചികിത്സ തേടിയിരുന്നുവെന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണ്. അവന് വിഷാദം ഉണ്ടായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ല. ശുഭാപ്തി വിശ്വാസമുള്ള പോരാളിയായിരുന്നു അവന്‍. അവന്റെ മുറിയില്‍ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകള്‍ പൊലീസ് കണ്ടെത്തിയതില്‍ സംശയിക്കത്തക്ക എന്തോ ഉണ്ടെന്നും സൂര്യ ദ്വിവേദി കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ തുടക്കം കുറിക്കുന്ന സമയത്ത് ഇരുവരും ഒരുമിച്ചായിരുന്നു താമസം.