ജിദ്ദ: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കു മാത്രമേ യാത്ര സാധ്യമാകുകയുള്ളൂ എന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാറിന്‍റെ യശസ്സ് കളയുന്ന തീരുമാനമാണെന്ന് ന്യൂ ഏജ് ഇന്ത്യ ഫോറം അഭിപ്രായപ്പെട്ടു. വന്ദേ ഭാരത് മിഷന്‍ വഴി അര്‍ഹരായ പ്രവാസികള്‍ക്ക് നാടണയാന്‍ പര്യാപ്തമാവും വിധത്തില്‍ വിമാന സര്‍വിസുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്താതെ വന്ന ഘട്ടത്തിലാണ് സംഘടനകള്‍ മുന്‍കൈ എടുത്ത് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് തുടങ്ങിയത്.