അമേരിക്കന്‍ പ്രസിഡന്റ് അംഗീകാരം നേടിയിരിക്കുന്നു കേരളക്കരയില്‍ നിന്നുമുള്ള ഈ പെണ്‍കുട്ടി. യുഎസിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രസിഡന്‍ഷ്യല്‍ അംഗീകാരം കരസ്ഥമാക്കിയ ഈ താരം അമേരിക്കന്‍ മലയാളികളുടെ അഭിമാനമാണ്. ഇത് അരിസോണ മാരികൊപ്പായില്‍ നിന്നുള്ള മലയാളി പെണ്‍കുട്ടി ഫ്രെയാ ഫ്രാന്‍സി എബ്രഹാം.

ഈ കുട്ടിക്കു ലഭിച്ച അവാര്‍ഡുകള്‍ മാത്രം എടുത്താല്‍ തന്നെ അവ കൊണ്ടു തന്നെ ഒരു വലിയ മാല കോര്‍ത്തു എടുക്കാന്‍ കഴിയും. അത്രയധികം ഉണ്ട്. ഡോക്ടേഴ്‌സ് ഓഫ് അമേരിക്കന്‍ റവല്യൂഷന്‍ യൂത്ത് സിറ്റിസണ്‍ഷിപ് അവാര്‍ഡ്, ജോണ്‍പോള്‍ സെക്കന്‍ഡ് യൂത്ത് ലീഡര്‍ഷിപ്പ്, ബിസിനസ് മത്സരത്തില്‍ അന്താരാഷ്ട്ര വിജയി, ജെഎസ്എ ബെസ്റ്റ് സ്പീക്കര്‍ അവാര്‍ഡ് മത്സരത്തില്‍ അന്താരാഷ്ട്ര വിജയ് അവാര്‍ഡ്, മാരിക്കോപ്പ സാന്റാ ക്ലബ് യംഗ് വിമന്‍ പബ്ലിക്ക് അഫയേഴ്‌സ് പ്രഥമ അവാര്‍ഡ്, സേഷെല്‍ ഷാവേഴ്‌സ് പീനല്‍ മെമ്മോറിയല്‍ പുരസ്‌കാരം, 2018 ഡെക്കാ ഇന്റര്‍ നാഷണല്‍ കരിയര്‍ ഡെവലപ്‌മെന്റ് കോണ്‍ഫറന്‍സ് വിജയി, മാരിക്കോപ്പാ ഹൈസ്‌കൂള്‍ സ്റ്റെം സെല്‍ ലീഡര്‍.

വൈറ്റ്ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് കൂടികാഴ്ചയ്ക്ക് അവസരം. യാത്രയും കാഴ്ചകളും കാണാനൊക്കെയുമുള്ള ചിലവ് സൗജന്യം. തനിക്ക് ലഭിച്ച അംഗീകാരത്തെക്കുറച്ച് ഫ്രെയ പറയുകയാണ്, ദൈവമാണ് തനിക്ക് ഇതെല്ലാം സമ്മാനിച്ചത്. കഷ്ടപ്പെടുന്നുണ്ടെങ്കിലും ദൈവം നല്‍കിയ കരുത്തില്ലായിരുന്നുവെങ്കില്‍ തനിക്ക് ഒന്നുമാകാന്‍ കഴിയുമായിരുന്നില്ലെന്ന് ഈ മിടുക്കി കുട്ടി പറയുന്നു. പീഡിയാട്രിക്ക് ന്യൂറോളജിസ്റ്റാവാനാണ് ഫ്രെയയുടെ ശ്രമം. തുടര്‍ന്ന് അരിസോണ യൂണിവേഴ്‌സിറ്റിയിലാവും പഠനം. ഫ്രാന്‍സി എബ്രഹാം- നിതി ഫ്രാന്‍സി ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയവളാണ് ഫ്രെയ.