മനാമ: കോവിഡ് പ്രതിസന്ധിയെ തുടര്ന്ന് നാട്ടിലേക്ക് മടങ്ങാന് കഴിയാതിരുന്ന പ്രവാസികള്ക്കായി ബഹ്റൈന് പ്രതിഭ ചാര്ട്ടേഡ് വിമാനം ഏര്പ്പാടുത്തുന്നു. ജൂണ് മൂന്നാം വാരം ബഹ്റൈനില്നിന്നും കോഴിക്കോട്ടേക്കാണ് സര്വീസ് നടത്തുകയെന്ന് ഭാരവാഹികള് അറിയിച്ചു. 100 ദിനാറാണ് ടിക്കറ്റ് നിരക്ക്. ഇതിനായി രജിസ്ട്രേഷന് ആരംഭിച്ചു.
തിരിച്ചുപോകുന്ന പ്രവാസികള്ക്ക് ഭാരമാകാതിരിക്കാന് വളരെ കുറഞ്ഞ നിരക്ക് മാത്രമാണ് ഈടാക്കുന്നതെന്ന് ഭാരവാഹികള് പറഞ്ഞു.
ഗള്ഫ് എയര് വിമാനം ഉപയോഗിച്ചാണ് സര്വീസ് നടത്തുക. ഇന്ത്യന് എംബസിയില് രജിസ്റ്റര് ചെയ്ത, യാത്ര ചെയ്യാന് ആഗ്രഹിക്കുന്നവര് പ്രതിഭ കള്ച്ചറല് വിംഗ് ഫേസ്ബുക്ക് പേജില് കൊടുത്ത https://forms.gle/SQEms5Q4U7nyzm1fA എന്ന ലിങ്കില് രജിസ്റ്റര് ചെയ്യുകയോ നേരിട്ട് പ്രതിഭ ഓഫീസില് എത്തുകയോ വേണം. സര്വീസ് ഇന്ത്യന് എംബസിയുടെയും കേന്ദ്ര, സംസ്ഥാന സര്ക്കാരുകളുടെയും നിബന്ധനകള്ക്ക് വിധേയമായിരിക്കും.
കൂടുതല് വിവരങ്ങള്ക്ക് 39620641,39175836,39403861,38302411 എന്നീ നമ്ബറുകളില് ബന്ധപ്പെടണം.