മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ മോഷണക്കേസില്‍ പിടിയിലായ അഞ്ച് പ്രതികള്ക്ക്പേര്ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു . ഇതേതുടര്‍ന്നു ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട 17 പോലീസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു . നെഹ്റു നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ക്വാറന്റൈനില്‍ കഴിയുന്നത് .
കഴിഞ്ഞയാഴ്ച ഒരു ഇലക്ട്രോണിക് ഷോപ്പില്‍ കവര്‍ച്ച നടത്തിയതിനെ തുടര്‍ന്നു ഏഴ് പേരെയാണ് പോലീസ് പിടികൂടിയത് . ഇവരില്‍ കോവിഡ് സ്ഥിരീകരിച്ച അഞ്ച് പേരെയും ക്വാറന്റൈനില്‍ ആക്കിയെന്നും അധികൃതര്‍ അറിയിച്ചു . കേസിലെ മറ്റ് രണ്ട് പ്രതികളുടെയും സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് . ഇതിന്റെ ഫലം ലഭിക്കാനുണ്ട് . ഇവര്‍ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു .



