തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കൊപ്പം സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സാ സംവിധാനം ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഏകീകൃത ചികിത്സാ നിരക്ക് അടക്കമുള്ള മാര്‍ഗരേഖ ആരോഗ്യ വകുപ്പ് തയാറാക്കും. ഒരു ഘട്ടം കഴിയുന്പോള്‍ കോവിഡ് വ്യാപനമുണ്ടായാല്‍ കൂടുതല്‍ സൗകര്യം വേണം. സ്വകാര്യ ആശുപത്രികള്‍ കൂടി ഉള്‍പ്പെട്ടതാണ് സംസ്ഥാനത്തെ ആരോഗ്യ മേഖല. സ്വകാര്യ ആശുപത്രികളുടെ സേവനവും ഇക്കാര്യത്തില്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ടു ദിവസത്തെ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ ഇരുപത്തഞ്ചിലേറെപ്പേര് കോവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തല്‍. എന്നാല്‍ പിസിആര്‍ ടെസ്റ്റിന് ശേഷമേ രോഗ വിവരം സ്ഥിരീകരിക്കൂ. പതിനൊന്ന് ദിവസത്തിനിടെ സമ്ബര്‍ക്ക രോഗബാധിരുടെ എണ്ണം 101 ആയി ഉയര്‍ന്നതിനിടെയാണ് ഈ ആശങ്കപ്പെടുത്തുന്ന വിവരവും. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.



