ചൈ​​​​​ന​​​​​യി​​​​​ലെ വു​​​​​ഹാ​​​​​ന്‍ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ യു​​​​​എ​​​​​സ് കോ​​​​​ണ്‍​​​​​സു​​​​​ലേ​​​​​റ്റി​​​​​ന്‍റെ പ്ര​​​​​വ​​​​​ര്‍​​​​​ത്ത​​​​​നം ഈ ​​​​​മാ​​​​​സം പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ക്കും. ഇ​​​​​രു​​​​​പ​​​​​ത്തി​​​​​ര​​​​​ണ്ടാം തീ​​​​​യ​​​​​തി​​​​​യോ​​​​​ടെ കോ​​​​​ണ്‍​​​​​സു​​​​​ലേ​​​​​റ്റ് തു​​​​​റ​​​​​ക്കാ​​​​​മെ​​​​​ന്നാ​​​​​ണു ക​​​​​രു​​​​​തു​​​​​ന്ന​​​​​തെ​​​​​ന്ന് സ്റ്റേ​​​​​റ്റ് ഡി​​​​​പ്പാ​​​​​ര്‍​​​​​ട്ടു​​​​​മെ​​​​​ന്‍റ് അറിയിച്ചു. ചൈനയില്‍ കോ​​വി​​ഡ് രോ​​​​​ഗം വ്യാ​​​​​പി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ര്‍​​​​​ന്ന് ജ​​​​​നു​​​​​വ​​​​​രി 26നാ​​​​​ണ് കോ​​​​​ണ്‍​​​​​സു​​​​​ലേ​​​​​റ്റ് അ​​​​​ട​​​​​ച്ച​​​​​ത്.

അതേസമയം കൊവിഡിന്റെ ഉത്ഭവത്തെ ചൊല്ലി ചൈനയും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാവുന്നു. ചൈന ഇതുവരെ പറഞ്ഞ വസ്തുതകളെല്ലാം നുണയാണെന്ന് പഠന റിപ്പോര്‍ട്ട്. ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂള്‍ ഗവേഷകരാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 2019 ഡിസംബറിലാണ് വുഹാനില്‍ കൊറോണ വൈറസിനെ കണ്ടെത്തിയതെന്നാണ് ഔദ്യോഗികമായി ചൈന പുറത്തുവിട്ട വിവരം. എന്നാല്‍ അതിനു മാസങ്ങള്‍ക്ക് മുമ്ബേ കൊവിഡ് 19ന് സമാനമായ ലക്ഷണങ്ങള്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞുവെന്ന് ഡോ. ജോണ്‍ ബ്രൗണ്‍സ്റ്റെയ്‌ന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം റിപ്പോര്‍ട്ട് നല്‍കി.