സ്വന്തം അമ്മയടക്കം നാല് പേര് തറയില്‍ ഷോക്കേറ്റ് കിടന്ന് പിടയ്ക്കുന്നു. മനോധൈര്യം കൈവിടാതെ ഒരു എട്ടാം ക്ലാസുകാരന് കാണിച്ച സമയോചിതമായ ഇടപെടലാണ് മരണത്തിന് മുന്നില്‍ നിന്നും നാല് വിലപ്പെട്ട ജീവന് തിരിച്ചുപിടിച്ചത്. തൃശൂര്‍ പുത്തന്‍പീടിക ഗ്രാമത്തില്‍ ജൂണ്‍ എട്ടിന് ഉച്ചക്കഴിഞ്ഞ് 2.45നായിരുന്നു സംഭവം. പ്ലാവില്‍ നിന്ന് ഇരുമ്ബു തോട്ടി കൊണ്ട് ചക്ക വീഴ്ത്തുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. അദ്വൈതിന്റെ അമ്മ ധാന്യക്കാണ് ആദ്യം ഷോക്കേറ്റത്. ധന്യ ജീവന് വേണ്ടി പിടയുന്ന കാഴ്ച കണ്ട അമ്മ ലളിത മകളെ കെട്ടിപ്പിടിച്ചു, ഇവര്‍ക്കും ഷോക്കേറ്റു. ഇവരെ രക്ഷിക്കാനെത്തിയ സഹോദരി ശുഭയ്ക്കും, അയല്‍വാസി റോസിക്കും ഷോക്കേറ്റ് തെറിച്ചു വീണു. അപ്പോഴാണ് ദൈവദൂതനെ പോലെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അദ്വൈത് ഓടിയെത്തിയത്. അമ്മയടക്കം നാല് ജീവനാണ് കണ്മുന്നില് കിടന്ന് പിടക്കുന്നത്. അദ്വൈത് സമീപത്ത് കിടന്ന ഒരു ടൈല്‍ കഷ്ണം എടുത്ത് ഇരുമ്ബ് തൊട്ടിയിലേക്ക് ആഞ്ഞെറിഞ്ഞു. വൈദ്യുത ലൈനില്‍ നിന്നും തോട്ടി വേര്‍പെട്ടു.
ഉടന്‍ തന്നെ നാട്ടുകാര്‍ എത്തി നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചു. മണലൂര്‍ ഗവണ്മെന്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അദ്വൈത് റെഗീഷ്. ഒറ്റ ഏറില്‍ നാല് ജീവന് തിരിച്ചുപിടിച്ച അദ്വൈത് നാട്ടില്‍ ഇപ്പോള്‍ സൂപ്പര്‍ സ്റ്റാറാണ്.