അഗര്‍ത്തല: ത്രിപുരയില്‍ ആദ്യ കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ത്രിപുരയിലെ ചാച്ചു ബസാര്‍ സ്വദേശിയായ ബിശ്വ കുമാര്‍ ദെബര്‍മ (42) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്നു ജിബി പന്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. മേയിലാണ് ദെബര്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്നു ഇയാളെ കോവിഡ് വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. ബിശ്വ കുമാര്‍ ദെബര്മയ്ക്ക് ഹൃദയാഘാതവും രക്തസമ്മര്‍ദവും ഉണ്ടായിരുന്നതായി മുഖ്യമന്ത്രി ബിപ്ലവ് കുമര്‍ പറഞ്ഞു.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 9,987 കോവിഡ് കേസുകളും 331 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കേസുകളാണിത്.