കോഴിക്കോട്: കേരളത്തിനെതിരെ ദേശീയ തലത്തില്‍ നടക്കുന്ന ട്വിറ്റര്‍ ആക്രമങ്ങളെ പ്രതിരോധിക്കാനായി പുതിയ നീക്കവുമായി മലയാളികള്‍. ഇതിെന്റ ഭാഗമായി മലയാളി ട്വിറ്റര്‍ സര്‍ക്കിള്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ ഗ്രൂപ്പും ഇപ്പോള്‍ തുടങ്ങിയിരിക്കുകയാണ്. മലയാളികള്‍ താരതമ്യേന വളരെ കുറവുള്ള ട്വിറ്ററിലേക്ക് കൂടുതല്‍ പേരെ എത്തിക്കാനാണ് ഇതിലൂടെ അവരുടെ ശ്രമം. ഫേസ്ബുക്കിനോടാണ് മലയാളികള്‍ക്ക് കൂടുതല്‍ താല്‍പര്യം എന്നിരിക്കേ ട്വിറ്റര്‍ ഉപയോഗിക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക കൂടിയാണ് ലക്ഷ്യം
വിദ്വേഷ പ്രചാരണം തടയാന്‍ കേരളം ട്വിറ്ററിലേക്ക്; തരംഗമായി പുതിയ ഹാഷ്ടാഗ്
