രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ 331 പേര്‍ മരിച്ചു. 9,987 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നും കേന്ദ്രആരോഗ്യ മന്ത്രലയം. രോഗമുക്തി അമ്ബതു ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതു വരെ രോഗം ബാധിച്ചവര്‍ 2,60,000 കടന്നു. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ശേഷം ആദ്യമായാണ് 24 മണിക്കൂറിനുള്ളില്‍ 300ന് മുകളില്‍ ആളുകള്‍ മരിക്കുന്നത്. ഇതോടെ മരണസംഖ്യ 7466 ആയി. ഇതുവരെ 2,66,598 ആളുകള്‍ക്ക് രോഗം വന്നു.1,29,917 പേരാണ് ചികിത്സയില്‍ ഉള്ളത്.