ന്യൂഡല്‍ഹി: കൊവിഡിനെ പേടിച്ച് ജനങ്ങളെ വീട്ടിലിരുത്താന്‍ തെരുവിലിറങ്ങിയ പൊലീസ് നല്ല കാര്യവും ചെയ്തു ഒപ്പം തനി സ്വഭാവവും കാട്ടി. പഠിച്ചതല്ലേ പാടൂ എന്നു പറയും പോലെ പാെലീസ് അങ്ങ് പെരുമാറി. സംഭവിച്ചതോ കൊവിഡ് വിഴുങ്ങുന്നതിന് മുമ്ബേ 15 പേരുടെ ജീവനുകള്‍ പൊലീസ് വിഴുങ്ങി. ലോക്ക്ഡൗണ്‍ ആയതുകൊണ്ട് ആരും അറിയില്ലെന്ന് കരുതി എന്നാല്‍ തെറ്റി. ഇതാ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇവര്‍ മരിക്കാനിടയായ സാഹചര്യങ്ങളെപ്പറ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. 12 പേര്‍ പൊലീസ് നടപടിയിലും 3 പേര്‍ കസ്റ്റഡിയിലുമാണ് കൊല്ലപ്പെട്ടത്.
എട്ട് സംസ്ഥാനങ്ങളിലായാണ് പൊലീസിന്‍െറ ക്രൂരത നടന്നത്. ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട, തമിഴ്നാട്, കര്‍ണാടക, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നി സംസ്ഥാനങ്ങളോടാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ആന്ധ്രയില്‍ നാലും ഉത്തര്‍പ്രദേശില്‍ മൂന്നും മദ്ധ്യപ്രദേശിലും മഹാരാഷ്ട്രയിലും രണ്ടു വീതവും തമിഴ്നാട്, കര്‍ണാടക, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്.കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനീഷ്യേറ്റീവ് എന്ന സംഘടനയാണ് കമ്മീഷനെ സമീപിച്ചത്.