മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,000 പിന്നിട്ടു. രാജ്യത്ത് ഇന്ന് 354 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് മരണസംഖ്യ 14,053 ആയി ഉയര്‍ന്നു.
മെക്സിക്കോയില്‍ ഇതുവരെ 1.2 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 2,999 പേര്‍ക്ക് കൂടി പുതുതായി രോഗം ബാധിച്ചു. 87,633 പേര് ഇതുവരെ രോഗമുക്തി നേടി.