ഹൂസ്റ്റൺ: കൊറോണ പകർച്ച വ്യാധിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ കൂടി സമൂഹം കടന്നു പോകുമ്പോൾ ഹൂസ്റ്റണിലെ 18 അംഗ ഇടവകകൾക്ക് സഹായ ഹസ്തവുമായി ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്).
ഹൂസ്റ്റണിലെവിവിധ ഇടവകകളിലെ തെരഞ്ഞെടുത്ത വോളന്റിയേഴ്‌സ് തയ്‌ച്ചെടുത്ത, വീണ്ടും ഉപയോഗിക്കാവുന്ന (റീയൂസബിൾ) 2000 മാസ്കുകളാണ് വിതരണം ചെയ്യുന്നത്. എല്ലാ ഇടവകകളിലും മാസ്കുകൾ എത്തിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു, ഈ സംരഭത്തിൽ അകമഴിഞ്ഞ് സഹായിച്ച സ്പോൺസർമാർക്കും വോളന്റീയേഴ്സിനും പ്രസിഡണ്ട് ഫാ.ഐസക്ക്. ബി.പ്രകാശ്, സെക്രട്ടറി എബി മാത്യു, ട്രഷറർ രാജൻ അങ്ങാടിയിൽ, പിആർഓ റോബിൻ ഫിലിപ്പ് എന്നിവർ നന്ദി അറിയിച്ചു.
റിപ്പോർട്ട്: ജീമോൻ റാന്നി