ലണ്ടന്‍: ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. പ്രതിഷേധങ്ങള്‍ അതിരുകടന്നാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് ജോണ്സണ് പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കും നീതികരിക്കാനാകില്ലെന്നും ബോറിസ് ജോണ്സണ് വ്യക്തമാക്കി. നീതിനിഷേധത്തിന്റെ ഉദാത്ത ഉദാഹരണമാണ് ഫ്ളോയിഡിന്റെ മരണമെന്ന് അംഗീകരിക്കുന്നു. കറുത്ത വര്‍ഗക്കാര്‍ക്ക് ഇപ്പോഴും വംശീയ വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്ന യാഥാര്‍ഥ്യവും അംഗീക്കുന്നു- ജോണ്സണ് പറഞ്ഞു.
അതേസമയം, നിയമം കൈയിലെടുക്കുകയും പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറുകയും ചെയ്താല്‍ ശക്തമായ നിമനടപടികള്‍ തന്നെ നേരിടേണ്ടിവരും- അദ്ദേഹം മുന്നറിയിപ്പ് നല്കി. ഫ്ളോയിഡിന്റെ മരണത്തിനു പിന്നാലെ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധങ്ങളാണ് ബ്രിട്ടനില്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസം ഈ പ്രതിഷേധങ്ങള്‍ അക്രമാസക്തമായിരുന്നു. പ്രതിഷേധങ്ങള്‍ നടന്ന സ്ഥലത്തെ പ്രതിമ തകര്‍ക്കുകയും ഇത് നേരിടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ ആക്രമിക്കുകയും ചെയ്തിരുന്നു.



