ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍ത്തി സം​ഘ​ര്‍ഷം ഉ​ഭ​യ​ക​ക്ഷി ക​രാ​റ​നു​സ​രി​ച്ച്‌​ പ​രി​ഹ​രി​ക്കാ​ന്‍ ഇ​രു​കൂ​ട്ട​രും സ​മ്മ​തി​ച്ചു​വെ​ന്ന് ഇ​ന്ത്യ. ല​ഡാ​ക്കി​ല്‍ ന​ട​ത്തി​യ ഉ​ന്ന​ത​ത​ല ച​ര്‍ച്ച​യു​ടെ പി​റ്റേ​ന്നാ​ണ് വി​ദേ​ശ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും സൈ​നി​ക, ന​യ​ത​ന്ത്ര ത​ല​ത്തി​ല്‍ ആ​ശ​യ​വി​നി​മ​യം തു​ട​രു​മെ​ന്നും ഇ​ന്ത്യ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ മാ​ള്‍ഡോ നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ അ​തി​ര്‍ത്തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ അ​ഭ്യ​ര്‍ഥ​ന​പ്ര​കാ​രം ന​ട​ന്ന ച​ര്‍ച്ച.