പാലക്കാട്: കാത്തലിക് സിറിയന്‍ ബാങ്ക് മുന്‍ ചെയര്‍മാനും സിഇഒയുമായിരുന്ന പുത്തൂര്‍ സത്യസായി എന്‍ക്ലേവില്‍ നടുവത്ത് വീട്ടില്‍ എന്‍.ആര്.അച്ചന് (79) അന്തരിച്ചു. ചെന്നൈയില്‍ ആയിരുന്നു അന്ത്യം. 2001 മുതല്‍ 2007 വരെ കാത്തലിക് സിറിയന്‍ ബാങ്ക് ചെയര്‍മാനായിരുന്നു. കേനാത്ത് പത്മനാഭമേനോന്റെയും കുത്തനൂര്‍ നടുവടത്ത് അമ്മാളുക്കുട്ടി മരുവാളമ്മയുടെയും മകനാണ്.
ബാങ്ക് ഓഫ് ഇന്ത്യ കൂനൂര്‍ ശാഖയില്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2001ല്‍ കാത്തലിക് സിറിയന്‍ ബാങ്ക് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി നിയമിതനായി. 2010വരെ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പരിശീലനകേന്ദ്രമായ തേജസ് എന്ന സ്ഥാപനത്തിന്റെ രക്ഷാധികാരിയായിരുന്നു.
ഭാര്യ: കേനാത്ത് വസന്ത. മക്കള്‍: സമീര്‍ അച്ചന് (മാനേജ്മെന്റ് കണ്‍സല്‍റ്റന്റ്, ചെന്നൈ), സീമ അച്ചന് (മുംബൈ). മരുമക്കള്‍: സുരേഷ് കാര്ത്തികേയന്, ഡോ. കാവ്യ.