കൊല്ലം: ജില്ലയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 19 പേര്‍ക്ക്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ച എല്ലാവരും. ഇന്ന് കൊറോണ പോസിറ്റീവായവരില്‍ 11 പേരും തജിക്കിസ്ഥാനില്‍ നിന്നും വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. ഒരാള്‍ നൈജീരിയയയില്‍ നിന്നും മറ്റുള്ളവര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മടങ്ങി എത്തിയവരാണ്. 27 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തി നേടി.

കൊല്ലത്ത് നീണ്ടകരയെ ഇന്ന് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 82 പേരാണ് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നേടിയ 27 പേരെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചു.

സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കൊല്ലത്താണ്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശത്ത് നിന്നെത്തിയവരും 34 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. സമ്ബര്‍ക്കത്തിലൂടെ 10 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.