ഉഴവൂർ : കോട്ടയം അതിരൂപതാ മെട്രോപൊളിറ്റൻ ആർച്ചു ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ മാതൃ സഹോദരൻ കെ.കെ എബ്രഹാം കൈപ്പാറേട്ടിന്റെ (മുൻ കെ. എസ്. ആർ. ടി. സി ATO ) ഭാര്യ റോസമ്മ (78- റിട്ടയേർഡ് വില്ലേജ് ഓഫിസർ) നിര്യാതയായി. സംസ്കാരം മെയ് 20 ബുധനാഴ്ച രാവിലെ 11 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉഴവൂർ സെൻറ് സ്റ്റീഫൻസ് ഫൊറോനാ പള്ളിയിൽ മൂലക്കാട്ട് മെത്രാപ്പോലീത്താ യുടെ കാർമ്മികത്വത്തിൽ നടക്കും. വെള്ളിലപ്പള്ളി, രാമപുരം, വള്ളിച്ചിറ, കുറിച്ചിത്താനം വില്ലേജുകളിൽ ഓഫിസറായി ചുമതല വഹിച്ചിട്ടുണ്ട്. ക്നാനായ സുറിയാനി അൽമായ വിശ്വാസ സമിതി മുൻ പ്രസിഡന്റ് പരേതനായ ഗീവർഗ്ഗീസ് പുളിക്കന്റെ മകളാണ്. മക്കൾ: മുൻ ജില്ലാ പഞ്ചായത്തംഗം ഡോ. ബിജു കൈപ്പാറേടൻ, ബീനാ ഷെറി (വനിതാ കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഉഴവൂർ), ഡോ. ബെന്നി കൈപ്പാറേടൻ (സീനിയർ സയൻറിസ്റ്റ് & അസ്സോസിയേറ്റ് പ്രൊഫസ്സർ, ബെയ്ലർ കോളേജ് ഓഫ് മെഡിസിൻ, ഹൂസ്റ്റൻ, USA) ബിന്ദു ബിജു (സൗദി അറേബ്യാ), പരേതനായ ബിനോയ്. മരുമക്കൾ : സിപിഐ നേതാവ് സിസിലി കൈപ്പാറേടൻ, ഷെറി മാത്യു വെട്ടുകല്ലേൽ ( സിപിഎം ഉഴവൂർ ലോക്കൽ സെക്രെട്ടറി), മെജു (കാവിൽ, കൈപ്പുഴ USA), ബിജു (ചാഴിശ്ശേരിൽ കിടങ്ങൂർ, സൗദി അറേബ്യാ).
*Live telecast available
Page link*
Youtube
https://www.youtube.com/user/knanaya
Facebook
https://m.facebook.com/profile.php?id=236958043079053&ref=content_filter
Live stream video available on Roku channel and do a search for channel name KERAL.TV (No-1212)
Keral.tv | knananayanews.com/Contact
USA (214) 901-7013
India +91 97446 54716, +919037923269
UK +44 7456 502440



