ദോഹ: ഖത്തറില്‍ ബുധനാഴ്ച 1390 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 26,539 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ ചികില്‍സയിലുള്ളവര്‍ 23382 ആണ്. ബുധനാഴ്ച 124 പേര്‍ക്ക് കൂടി രോഗംമാറിയിട്ടുണ്ട്. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 3143 ആയി.
ആകെ 139127 രോഗികളെ പരിശോധിച്ചപ്പോള്‍ 26539 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉള്പ്പെെടയാണിത്. ആകെ 14 പേരാണ് ഖത്തറില്‍ ഇതുവരെ മരിച്ചത്.



