കേപ്ടൗണ്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ അടച്ചുപൂട്ടലിനെതിരെയും മറ്റ് നിയന്ത്രണങ്ങള്‍ക്കെതിരെയും ഉയര്‍ന്ന പ്രതിഷേധങ്ങള്‍ തള്ളി ദക്ഷിണാഫ്രിക്കന്‍ ഭരണകൂടം. കോവിഡ് രാജ്യത്തിനു ഭീഷണിയാകുന്ന സ്ഥിതിയാണ് ഉള്ളതെന്നും അതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നും ഭരണകൂട വക്താവ് അറിയിച്ചു.
ലോക്ക്ഡൗണിനെതിരായ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ ഉള്ക്കൊള്ളാനാകുന്നതല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച് ആദ്യവാരമാണ് രാജ്യത്ത് അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തിയത്. ഹോട്ടലുകളും റസ്റ്റോറന്റുകളുമെല്ലാം അടച്ചിരുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 9,420 പേരാണ് ഇവിടെ കോവിഡ് ബാധിതരായുള്ളത്. 186 പേരാണ് വൈറസ് ബാധിച്ച് ദക്ഷിണാഫ്രിക്കയില്‍ മരണമടഞ്ഞത്.



