തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യി​​​ൽ 50 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള എ ​​​ക്ലാ​​​സ് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള 50 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​റ്റ​​​പ്പേ​​​രി​​​ലേ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് എ​​​ത്തി​​​യ​​​ത്.

ഇ​​​തു വൈ​​​കാ​​​തെ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നു കൈ​​​മാ​​​റും. മ​​​ത്സ​​​ര രം​​​ഗ​​​ത്തു​​​ള്ള ത​​​ല​​​യെ​​​ടു​​​പ്പു​​​ള്ള നേ​​​താ​​​ക്ക​​​ളെ​​​ല്ലാം പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക വൈ​​​കാ​​​തെ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന് പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.

ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി, പ്രി​​​യ​​​ങ്കാ ഗാ​​​ന്ധി എം​​​പി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തു​​​ന്നു​​​ണ്ട്. ആ​​​ദ്യ​​​ഘ​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക സം​​​ബ​​​ന്ധി​​​ച്ച് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​മാ​​​യും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ ച​​​ർ​​​ച്ച ന​​​ട​​​ത്തും.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ന​​​യി​​​ക്കു​​​ന്ന പു​​​തു​​​യു​​​ഗ​​​യാ​​​ത്ര ഇ​​​ന്ന് ഒ​​​ൻ​​​പ​​​താ​​​മ​​​ത് ജി​​​ല്ല​​​യി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​ക​​​യാ​​​ണ്. യാ​​​ത്ര​​​യ്ക്കു ല​​​ഭി​​​ക്കു​​​ന്ന വ​​​ൻ സ്വീ​​​ക​​​ര​​​ണം യു​​​ഡി​​​എ​​​ഫി​​​ന് വ​​​ലി​​​യ വി​​​ജ​​​യ​​​ത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ക്കു​​​മെ​​​ന്നാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ. ഇ​​​ന്ന​​​ലെ യു​​​ഡി​​​എ​​​ഫ് സീ​​​റ്റ് വി​​​ഭ​​​ജ​​​ന ച​​​ർ​​​ച്ച​​​ക​​​ളും ന​​​ട​​​ന്നു. മു​​​സ്‌​​​ലിം​​​ ലീ​​​ഗു​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന ച​​​ർ​​​ച്ച.

എ​​​ന്നാ​​​ൽ സീ​​​റ്റു മാ​​​റ്റ​​​ത്തി​​​ല​​​ട​​​ക്കം അ​​​ന്തി​​​മ ധാ​​​ര​​​ണ​​​യി​​​ൽ എ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് വി​​​വ​​​രം. ഇ​​​ന്ന് ആ​​​ർ​​​എ​​​സ്പി നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി സീ​​​റ്റ് മാ​​​റ്റ ച​​​ർ​​​ച്ച​​​ക​​​ൾ ഇ​​​ടു​​​ക്കി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.മ​​​ട്ട​​​ന്നൂ​​​രി​​​നും ആ​​​റ്റി​​​ങ്ങ​​​ലി​​​നും പ​​​ക​​​ര​​​മാ​​​ണ് ആ​​​ർ​​​എ​​​സ്പി സീ​​​റ്റ് ചോ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ച​​​വ​​​റ, ഇ​​​ര​​​വി​​​പു​​​രം, കു​​​ന്ന​​​ത്തൂ​​​ർ എ​​​ന്നി​​​വ​​​യാ​​​ണ് ആ​​​ർ​​​എ​​​സ്പി മ​​​ത്സ​​​രി​​​ച്ച മ​​​റ്റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ.