തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ക​​​​​ഴി​​​​​ഞ്ഞ അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ കേ​​​​​ര​​​​​ള നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കു ന​​​​​ട​​​​​ന്ന​​​​​ത് അ​​​​​ഞ്ച് ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ൾ. മൂ​​​​​ന്നു സി​​​​​റ്റിം​​​​​ഗ് സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ യു​​​​​ഡി​​​​​എ​​​​​ഫ് വി​​​​​ജ​​​​​യി​​​​​ച്ച​​​​​പ്പോ​​​​​ൾ എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് അ​​​​​വ​​​​​രു​​​​​ടെ ര​​​​​ണ്ടു സി​​​​​റ്റിം​​​​​ഗ് സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ ഒ​​​​​ന്നു നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി. ഒ​​​​​രു സീ​​​​​റ്റ് യു​​​​​ഡി​​​​​എ​​​​​ഫ് പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു.

യു​​​​​ഡി​​​​​എ​​​​​ഫ് സി​​​​​റ്റിം​​​​​ഗ് സീ​​​​​റ്റു​​​​​ക​​​​​ളാ​​​​​യ തൃ​​​​​ക്കാ​​​​​ക്ക​​​​​ര, പു​​​​​തു​​​​​പ്പ​​​​​ള്ളി, പാ​​​​​ല​​​​​ക്കാ​​​​​ട് മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് സി​​​​​റ്റിം​​​​​ഗ് സീ​​​​​റ്റു​​​​​ക​​​​​ളാ​​​​​യ ചേ​​​​​ല​​​​​ക്ക​​​​​ര, നി​​​​​ല​​​​​ന്പൂ​​​​​ർ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​ണ് ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ൾ ന​​​​​ട​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​ൽ ചേ​​​​​ല​​​​​ക്ക​​​​​ര​​​​​യി​​​​​ൽ എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫും നാ​​​​​ലി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ യു​​​​​ഡി​​​​​എ​​​​​ഫും വി​​​​​ജ​​​​​യി​​​​​ച്ചു. കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ലെ പി.​​​​​ടി. തോ​​​​​മ​​​​​സി​​​​​ന്‍റെ വേ​​​​​ർ​​​​​പാ​​​​​ടി​​​​​നെ തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണു തൃ​​​​​ക്കാ​​​​​ക്ക​​​​​ര​​​​​യി​​​​​ൽ ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ന്ന​​​​​ത്. ഇ​​​​​വി​​​​​ടെ പി.​​​​​ടി​​​​​യു​​​​​ടെ ഭാ​​​​​ര്യ ഉ​​​​​മ തോ​​​​​മ​​​​​സ് വി​​​​​ജ​​​​​യി​​​​​ച്ചു.

പി.​​​​​ടി. തോ​​​​​മ​​​​​സ് ഭൂ​​​​​രി​​​​​പ​​​​​ക്ഷം: 14,329
ഉ​​​​​മ തോ​​​​​മ​​​​​സ് ഭൂ​​​​​രി​​​​​പ​​​​​ക്ഷം: 25,016

ഉ​​​​​മ്മ​​​​​ൻ ചാ​​​​​ണ്ടി​​​​​യു​​​​​ടെ നി​​​ര‍്യാ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് പു​​​​​തു​​​​​പ്പ​​​​​ള്ളി​​​​​യി​​​​​ൽ ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ന്ന​​​​​ത്. ഇ​​​​​വി​​​​​ടെ ഉ​​​​​മ്മ​​​​​ൻ ചാ​​​​​ണ്ടി​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ ചാ​​​​​ണ്ടി ഉ​​​​​മ്മ​​​​​ൻ വി​​​​​ജ​​​​​യി​​​​​ച്ചു. ഇ​​​​​രു​​​​​വ​​​​​ർ​​​​​ക്കും എ​​​​​തി​​​​​ർ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി സി​​​​​പി​​​​​എ​​​​​മ്മി​​​​​ലെ ജെ​​​​​യ്ക്ക് സി. ​​​​​തോ​​​​​മ​​​​​സ് ആ​​​​​യി​​​​​രു​​​​​ന്നു.


ഉ​​​​​മ്മ​​​​​ൻ ചാ​​​​​ണ്ടി ഭൂ​​​​​രി​​​​​പ​​​​​ക്ഷം: 9,044
ചാ​​​​​ണ്ടി ഉ​​​​​മ്മ​​​​​ൻ ഭൂ​​​​​രി​​​​​പ​​​​​ക്ഷം: 37,719

ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പ​​​​​ട്ട​​​​​തി​​​​​നെ തു​​​​​ട​​​​​ർ​​​​​ന്നു ഷാ​​​​​ഫി പ​​​​​റ​​​​​ന്പി​​​​​ൽ രാ​​​​​ജി വ​​​​​ച്ച​​​​​പ്പോ​​​​​ൾ പാ​​​​​ല​​​​​ക്കാ​​​​​ട് അ​​​​​സം​​​​​ബ്ളി മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ രാ​​​​​ഹു​​​​​ൽ മാ​​​​​ങ്കൂ​​​​​ട്ട​​​​​ത്തി​​​​​ൽ വി​​​​​ജ​​​​​യി​​​​​ച്ചു.
ഷാ​​​​​ഫി പ​​​​​റ​​​​​ന്പി​​​​​ൽ ഭൂ​​​​​രി​​​​​പ​​​​​ക്ഷം: 3,859
രാ​​​​​ഹു​​​​​ൽ മാ​​​​​ങ്കൂ​​​​​ട്ട​​​​​ത്തി​​​​​ൽ ഭൂ​​​​​രി​​​​​പ​​​​​ക്ഷം: 18,840

കെ. ​​​​​രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ ലോ​​​​​ക്സ​​​​​ഭാം​​​​​ഗ​​​​​മാ​​​​​യ​​​​​തി​​​​​നേ​​​​​തു​​​​​ട​​​​​ർ​​​​​ന്നു ന​​​​​ട​​​​​ന്ന ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ചേ​​​​​ല​​​​​ക്ക​​​​​ര​​​​​യി​​​​​ൽ എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫി​​​​​ലെ യു. ​​​​​പ്ര​​​​​ദീ​​​​​പ് വി​​​​​ജ​​​​​യി​​​​​ച്ചു.


കെ. ​​​​​രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ
ഭൂ​​​​​രി​​​​​പ​​​​​ക്ഷം: 39,400
യു.​​​​​ആ​​​​​ർ. പ്ര​​​​​ദീ​​​​​പ്
ഭൂ​​​​​രി​​​​​പ​​​​​ക്ഷം: 12,122

സി​​​​​പി​​​​​എം സ്വ​​​​​ത​​​​​ന്ത്ര​​​​​നാ​​​​​യി​​​​​രു​​​​​ന്ന പി.​​​​​വി. അ​​​​​ൻ​​​​​വ​​​​​ർ സി​​​​​പി​​​​​എ​​​​​മ്മു​​​​​മാ​​​​​യു​​​​​ള്ള അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​വ്യ​​​​​ത്യാ​​​​​സ​​​​​ത്തെ​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് രാ​​​​​ജി​​​​​വ​​​​​ച്ചൊ​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ ന​​​​​ട​​​​​ന്ന ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ നി​​​​​ല​​​​​ന്പൂ​​​​​ർ സീ​​​​​റ്റ് എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫി​​​​​ൽ​​​നി​​​​​ന്നു യു​​​​​ഡി​​​​​എ​​​​​ഫി​​​​​ലെ ആ​​​​​ര്യാ​​​​​ട​​​​​ൻ ഷൗ​​​​​ക്ക​​​​​ത്ത് പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു. ഇ​​​​​വി​​​​​ടെ പി.​​​​​വി. അ​​​​​ൻ​​​​​വ​​​​​ർ സ്വ​​​​​ത​​​​​ന്ത്ര​​​​​നാ​​​​​യി മ​​​​​ത്സ​​​​​രി​​​​​ച്ച് 19,790 വോ​​​​​ട്ടു​​​​​ക​​​​​ൾ നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.

പി.​​​​​വി. അ​​​​​ൻ​​​​​വ​​​​​ർ ഭൂ​​​​​രി​​​​​പ​​​​​ക്ഷം: 2,700
ആ​​​​​ര്യാ​​​​​ട​​​​​ൻ ഷൗ​​​​​ക്ക​​​​​ത്ത് ഭൂ​​​​​രി​​​​​പ​​​​​ക്ഷം: 11,077.