കോ​​ട്ട​​യം: ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം കേ​​​ര​​​ള​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ മ​​തം​​മാ​​റ്റ​​മു​​ണ്ടാ​​യ​​ത് ഹി​​​ന്ദു മ​​​ത​​​ത്തി​​​ലേ​​​ക്കാ​​ണെ​​ന്ന് ക​​ണ​​ക്കു​​ക​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച് ഇം​​ഗ്ലീ​​ഷ് ഓ​​ൺ​​ലൈ​​ൻ മാ​​ധ‍്യ​​മം.

2024 ജ​​​നു​​​വ​​​രി മു​​​ത​​​ല്‍ ഡി​​​സം​​​ബ​​​ര്‍ വ​​​രെ കേ​​ര​​ള​​ത്തി​​ൽ 365 പേ​​ർ പു​​​തി​​​യ​​​താ​​​യി ഹി​​​ന്ദു​​​മ​​​തം സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​ന്ന് കേ​​ര​​ള ഗ​​സ​​റ്റ് രേ​​ഖ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ച​​തി​​ൽ​​നി​​ന്നു വ‍്യ​​ക്ത​​മാ​​യെ​​ന്ന് ദ ​​ന‍്യൂ​​സ് മി​​നി​​റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. ഇ​​​തി​​​ല്‍ 262 പേ​​​ര്‍ ദ​​​ളി​​​ത് ക്രി​​​സ്ത്യ​​​ന്‍, മു​​​സ്‌​​ലിം വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്.

ക്രി​​​സ്ത്യ​​​ന്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍നി​​​ന്ന് 180 പു​​​രു​​​ഷ​​​ന്‍മാ​​​രും 149 സ്ത്രീ​​​ക​​​ളും ഉ​​​ള്‍പ്പെ​​​ടെ 329 പേ​​​ര്‍ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഹി​​​ന്ദു​​​മ​​​തം സ്വീ​​​ക​​​രി​​​ച്ചു. 24 പു​​​രു​​​ഷ​​​ന്‍മാ​​​രും 12 സ്ത്രീ​​​ക​​​ളും ഉ​​​ള്‍പ്പെ​​​ടെ 36 പേ​​രാ​​ണ് ഇ​​​സ്‌​​ലാം മ​​തം വി​​ട്ട് ഹി​​​ന്ദു മ​​​തം സ്വീ​​​ക​​​രി​​​ച്ച​​ത്.

ഹി​​​ന്ദു മ​​ത​​ത്തി​​​ല്‍നി​​​ന്നു 130 സ്ത്രീ​​​ക​​​ളും 104 പു​​​രു​​​ഷ​​​ന്‍മാ​​​രും ഉ​​​ള്‍പ്പെ​​​ടെ 234 പേ​​​ര്‍ 2024ല്‍ ​​​ക്രി​​​സ്തു​​​മ​​​തം സ്വീ​​​ക​​​രി​​​ച്ചു. 13 സ്ത്രീ​​​ക​​​ളും എ​​ട്ടു പു​​​രു​​​ഷ​​​ന്‍മാ​​​രും ഉ​​​ള്‍പ്പെ​​​ടെ 21 പേ​​​രാ​​​ണ് ഇ​​​സ്‌​​ലാം മ​​​തം വി​​​ട്ട് ക്രി​​​സ്തു​​​മ​​​തം സ്വീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ആ​​​കെ 255 പേ​​​ര്‍ മ​​​തം മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ ക്രി​​​സ്തു​​​മ​​​തം സ്വീ​​​ക​​​രി​​​ച്ചി​​ട്ടു​​ണ്ട്.

കേ​​​ര​​​ള​​​ത്തി​​​ല്‍ ഹി​​​ന്ദു മ​​​തം വി​​​ട്ട് 276 പേ​​​രാ​​​ണ് ഇ​​​സ്‌​​ലാം മ​​​തം സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ 154 സ്ത്രീ​​​ക​​​ളും 122 പു​​​രു​​​ഷ​​​ന്‍മാ​​​രും ഉ​​​ള്‍പ്പെ​​​ടു​​​ന്നു. 42 സ്ത്രീ​​​ക​​​ളും 25 പു​​​രു​​​ഷ​​​ന്‍മാ​​​രും ഉ​​​ള്‍പ്പെ​​​ടെ 67 പേ​​​ര്‍ ക്രി​​​സ്തു​​​മ​​​തം വി​​​ട്ട് ഇ​​​സ്‌​​ലാം മ​​​തം സ്വീ​​ക​​രി​​ച്ചി​​ട്ടു​​​ണ്ട്. ആ​​​കെ 343 പേ​​​രാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ മ​​​തം മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ ഇ​​​സ്‌​​ലാം മ​​​തം സ്വീ​​​ക​​​രി​​​ച്ച​​​ത്.

2020ല്‍ 506 ​​​മ​​​തം​​​മാ​​​റ്റ​​​ങ്ങ​​​ളാ​​​ണ് സം​​​സ്ഥാ​​​ന ഗ​​​സ​​​റ്റി​​​ല്‍ പ​​​ര​​​സ്യം ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ 241 പേ​​ർ ​ക്രി​​​സ്ത്യ​​​ന്‍, മു​​​സ്‌​​ലിം മ​​​ത​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഹി​​​ന്ദു​​​മ​​​ത​​​ത്തി​​​ലേ​​​ക്കു മാ​​​റി​​​യ​​​താ​​​ണ്. 144 പേ​​​രാ​​​ണ് പു​​​തു​​​താ​​​യി ഇ​​​സ്‌​​ലാം മ​​​തം സ്വീ​​​ക​​​രി​​​ച്ച​​​ത്. 119 പേ​​​ര്‍ ക്രി​​​സ്ത്യാ​​​നി​​​ക​​​ളാ​​​യെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.