അസാധാരണമായ വിലക്കിനും പ്രതിഷേധങ്ങൾക്കും സാക്ഷിയായ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുപ്പതാം എഡിഷന് ഇന്ന് സമാപനം. അവസാന ദിനമായ ഇന്ന് 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. വൈകിട്ട് 6 മണിയോടെ സമാപന ചടങ്ങുകൾ നിശാഗന്ധിയിൽ നടക്കും. മുഖ്യമന്ത്രിയാണ് സമാപന സമ്മേളനത്തിലെ മുഖ്യാതിഥി. തുടർന്ന് സുവർണ ചകോരം നേടിയ സിനിമ പ്രദർശിപ്പിക്കും. മു
ബാറ്റിൽഷിപ്പ് പോട്ടംകിൻ അടക്കം 19 സിനിമകൾക്ക് കേന്ദ്രം സെൻസർ ഇളവ് അനുവദിക്കാതെ വന്നതോടെ മേള പ്രതിസന്ധിയിലായിരുന്നു. പിന്നാലെ കടുത്ത പ്രതിഷേധം ഉയർന്നു. തുടർന്ന് ആറെണ്ണം ഒഴികെ മറ്റ് സിനിമകൾക്ക് സെൻസർ ഇളവ് നൽകി. വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ കേന്ദ്ര നിർദ്ദേശത്തിന് വഴങ്ങേണ്ടി വന്നു.



