ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളുടെ എണ്ണം ഇന്ന് 30 ലക്ഷം കടന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് പാകം ചെയ്ത ചൂട് ഭക്ഷണം എത്തിക്കാന്‍ 2020, മാര്‍ച്ച്‌ 28 മുതല്‍ റയില്‍വെയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പരമാവധി പ്രയത്നിക്കുകയാണ്‌.‌

പാകം ചെയ്ത ഭക്ഷണം മൊത്തമായി പേപ്പര്‍ പ്ലേറ്റുകളോടെ ഉച്ച ഭക്ഷണ സമയത്തും, ഭക്ഷണ പൊതികളായി രാത്രിയിലും നല്‍കുന്നു. ഐആര്‍സിടിസി കിച്ചനുകള്‍,റെയില്‍വേ സംരക്ഷണ സേന, എന്‍ജിഓ-കള്‍ എന്നിവയുടെ സഹായത്തിലാണ് ഭക്ഷണവിതരണം നടക്കുന്നത്. ആര്‍പിഎഫ്, ഗവണ്‍മെന്റ് റെയില്‍വേ പോലീസ്, വിവിധ സോണുകളുടെ വാണിജ്യ വിഭാഗങ്ങള്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍, ജില്ലാ ഭരണകൂടങ്ങള്‍, എന്‍ജിഓ- കള്‍ എന്നിവയുടെ സഹായത്താലാണ് സ്റ്റേഷന്‍ പരിസരത്തും അതിനപ്പുറവും ഉള്ള ആവശ്യക്കാര്‍ക്കു ഭക്ഷണം വിതരണം ചെയ്യുന്നത്. രാജ്യത്തെ 300 ഇടങ്ങളിലെ ഏകദേശം അ൯പതിനായിരത്തില്‍ പരം ആളുകള്‍ക്ക് ദിവസേന ആര്‍പിഎഫ് ഭക്ഷണം നല്‍കി വരുന്നു.