കൊല്ലം: പുനലൂർ കരവാളൂർ മാവിളയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 3 മരണം. ഓട്ടോയിൽ ഉണ്ടായിരുന്ന അഞ്ചൽ തഴമേൽ ജയജോതി ഭവനിൽ രഘു ബിന്ദു ദമ്പതികളുടെ മൂത്ത മകൾ ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായിരുന്ന ജ്യോതി ലക്ഷ്മി (21), കരവാളൂർ നീലാമ്മാൾ പള്ളിവടക്കതിൽ സുനിൽ ബിനി ദമ്പതികളുടെ മൂത്ത മകൾ കരവാളൂർ എഎംഎംഎച്ച്എസ് പത്താം ക്ലാസ് വിദ്യാർഥിനി ശ്രുതി ലക്ഷ്മി (16), ഓട്ടോ ഡ്രൈവർ അഞ്ചൽ തഴമേൽ ചൂരക്കുളം കുരിശടി കവലയിൽ അക്ഷയ് ഭവനിൽ അക്ഷയ് (23) എന്നിവരാണ് മരിച്ചത്.

അഞ്ചലിൽ നിന്നും ഓട്ടോറിക്ഷയിൽ കരവാളൂരിലേക്ക് വരുന്നസമയത്ത് മാവിള ക്ഷേത്രത്തിന് സമീപത്തു വച്ച് ശബരിമല തീർഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിൽ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ തൽക്ഷണം മരണപ്പെട്ടു. ശ്രുതി ലക്ഷ്മിയും ജോതി ലക്ഷ്മിയും സഹോദരിമാരുടെ മക്കളാണ്. അഞ്ചൽ മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ശ്രുതി ലക്ഷ്മിയുടെ മാതാവ് ബിനി കുവൈറ്റിൽ ആയതിനാൽ സംസ്കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.